ചെറുതാഴം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പ്രൊജക്ട് 2022 ൽ എൻറോൾ ചെയ്ത കേഡറ്റുകളുടെ പരേഡ് ടെസ്റ്റ് സ്കൂൾ ഗ്രൗണ്ടിൽ നടന്നു. 42 സൂപ്പർ സീനിയർ കേഡറ്റുകളാണ് ടെസ്റ്റിൽ പങ്കെടുത്തത്.
പരിയാരം പോലീസ് സബ് ഇൻസ്പെക്ടർ സി വിനയൻ, അസി. സബ് ഇൻസ്പെക്ടർമാരായ എസ് കെ പ്രജീഷ് , ടി കെ ഗിരീഷ് എന്നിവർ നേതൃത്വം നല്കി. ഹെഡ് മാസ്റ്റർ എം സുനിൽ കുമാർ,സി പി ഒ നജീബ് വാകയാട്, ജോർജ് ജിജോ എന്നിവർ പങ്കെടുത്തു.



