PAYANGADI WEATHER Sunenergia adIntegra AdAds



രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം, മധ്യവയസ്കൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

 


മധ്യവയസ്ക്‌കൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ. കോതമംഗലത്ത് ഇരട്ടക്കാലി സ്വദേശി രാജൻ (57) ആണ് മരിച്ചത്. വീടിനുള്ളിലെ കിടപ്പ് മുറിയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.


കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു രാജൻ. ഭാര്യയും മക്കളും വേറെ വീട്ടിലാണ് താമസിക്കുന്നത്.

ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പാർട്ടി പ്രവർത്തകരാണ് വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ രാജനെ കണ്ടെത്തിയത്. പീന്നിട് പാർട്ടി പ്രവർത്തകർ തന്നെ നാട്ടുകരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.


പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു‌വരികയാണ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.