കണ്ണൂർ : കണ്ണൂർ നഗരത്തിനടുത്തെ കുറുവയിൽ കണ്ണൂർ സിറ്റി പോലീസിന്റെ വാഹന പരിശോധനക്കിടെ രണ്ടു യുവാക്കളെമാരക ലഹരിമരുന്നായ എംഡിഎംഎ സഹിതം പിടികൂടി.
ദക്ഷിണ കർണാടക സ്വദേശി മുഹമ്മദ് അസ്ഫാക് (26), കണ്ണൂർ ചാല സ്വദേശി കെ.ഫാറാഷ് (35) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 24.04 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയും ചെയ്തു.
കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ എസ്.ഐ യൂനുസ് സി.എമ്മിന്റെ നേതൃത്വത്തിൽ എസ്.ഐ ഷാജ് ടി.എം, എ.എസ്.ഐ മുഹമ്മദ്, എസ്.സി.പി.ഒ താജുദ്ദീൻ, ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവർ ചേർന്നാണ് കഴിഞ്ഞ ദിവസം രാത്രി നടത്തിയ വാഹന പരിശോധനയിൽ പ്രതികളെ പിടികൂടിയത്.



