PAYANGADI WEATHER Sunenergia adAds



ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ 313 ഒഴിവുകൾ; അവസരം കളയല്ലേ.. ഇപ്പോൾ അപേക്ഷിക്കാം

 


ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ നിരവധി ഒഴിവുകൾ. അപ്രന്റീസ് തസ്തികയിൽ ആണ് നിയമനം നടത്തുന്നത്. നിലവിൽ 313 ഒഴിവുകളാണ് ഉള്ളത്.

ഐ‌ടി‌ഐ,ഡിപ്ലോമ, ബിരുദം എന്നിവ പാസായവരും 18 മുതൽ 24 വയസ്സ് വരെ പ്രായപരിധിക്കുള്ളിൽ വരുന്നവർക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർക്ക് ഡിസംബർ 18 വരെ ഓൺലൈൻ വഴി സമർപ്പിക്കാം. എഴുത്തു പരീക്ഷ ഉണ്ടായിരിക്കില്ല. പകരം ഉദ്യോഗാർത്ഥിയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ് നടക്കുക. കൂടുതൽ വിവരങ്ങൾക്ക് https://www.iocrefrecruit.in സന്ദർശിക്കാം. തസ്തികകളും വിദ്യാഭ്യാസ യോഗ്യതയും ചുവടെ..


ട്രേഡ് അപ്രന്റീസ് അറ്റൻഡന്റ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാന്റ്)- 3 വർഷത്തെ ബി.എസ്‌സി (ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി)

ട്രേഡ് അപ്രന്റീസ് ഫിറ്റർ – പത്താം ക്ലാസ് ഐടിഐ (ഫിറ്റർ ട്രേഡ്) പാസായിരിക്കണം.

ട്രേഡ് അപ്രന്റീസ് ബോയിലർ – ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി ഇവയിൽ ഏതെങ്കിലും ഒന്നിൽ 3 വർഷത്തെ ബി.എസ്‌സി.

ടെക്നീഷ്യൻ അപ്രന്റിസ് – കെമിക്കൽ- കെമിക്കൽ / റിഫൈനറി & പെട്രോകെമിക്കൽ എഞ്ചിനീയറിങ് / കെമിക്കൽ ടെക്നോളജിയിൽ 3 വർഷത്തെ ഡിപ്ലോമ

ടെക്നീഷ്യൻ അപ്രന്റിസ് – മെക്കാനിക്കൽ- മെക്കാനിക്കൽ എഞ്ചിനീയറിങിൽ 3 വർഷത്തെ ഡിപ്ലോമ

ടെക്നീഷ്യൻ അപ്രന്റിസ് – ഇലക്ട്രിക്കൽ- ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങിൽ 3 വർഷത്തെ ഡിപ്ലോമ.

ടെക്നീഷ്യൻ അപ്രന്റിസ് – ഇൻസ്ട്രുമെന്റേഷൻ- ഇൻസ്ട്രുമെന്റേഷനിലും അനുബന്ധ ബ്രാഞ്ചുകളിലും 3 വർഷത്തെ ഡിപ്ലോമ.

ട്രേഡ് അപ്രന്റിസ് – സെക്രട്ടേറിയൽ അസിസ്റ്റന്റ്- ബി.എ / ബി.എസ്‌സി / ബി.കോം പാസായവർക്ക് അപേക്ഷിക്കാം

ട്രേഡ് അപ്രന്റിസ് – അക്കൗണ്ടന്റ്- ബി.കോം പാസായവർക്ക് അപേക്ഷിക്കാം

ട്രേഡ് അപ്രന്റിസ് – ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ)- 12-ാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം

ട്രേഡ് അപ്രന്റീസ് – ഡാറ്റാ എൻട്രി ഓപ്പറേറ്റർ- പന്ത്രണ്ടാം ക്ലാസ് പാസാകണം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.