പാലക്കാട്: പനിക്കുള്ള ഗുളിക അമിതമായി കഴിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരേ കോട്ടായി പൊലീസ് കേസെടുത്തു. ഭർത്താവ് മണികണ്ഠനെതിരെയാണ് പൊലീസ് കേസെടുത്തത്.
പെരിങ്ങോട്ടുകുറിശ്ശി പരുത്തിപ്പുള്ളി കാവുതിയാമ്പറമ്പ് വീട്ടിൽ സുചിത്രയാണ് (33) ചൊവ്വാഴ്ച രാത്രി മരിച്ചത്.തിങ്കളാഴ്ച വൈകീട്ടാണ് ഇവരെ അമിത അളവിൽ ഗുളിക കഴിച്ചതിനെ തുടർന്ന് അവശനിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ സുചിത്രയുടെ ഭർത്താവ് മണികണ്ഠനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളതെന്ന് കോട്ടായി പൊലീസ് പറഞ്ഞു. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മേലാർകോട് ഇരട്ടക്കുളത്ത് സംസ്കരിച്ചു.



