PAYANGADI WEATHER Sunenergia adIntegra AdAds



സ്വർണവിലയിൽ വൻ കുതിപ്പ്

 


സ്വർണവിലയിൽ വൻ കുതിപ്പ്. കഴിഞ്ഞ രണ്ട് ദിവസമായി കുറഞ്ഞതിന് ശേഷമാണ് വിലയിൽ ഇന്ന് കുതിപ്പുണ്ടായിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 65 രൂപയാണ് കൂടിയിരിക്കുന്നത്.


ഇതോടെ ഇന്നലെ 11710 രൂപയായിരുന്ന ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 11775 ആയി ഉയർന്നു. പവൻ സ്വർണത്തിന് 520 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നലെ 93680 രൂപയായ പവൻ പൊന്നിന്റെ വില 94200 ആയി മാറി. ഈ മാസത്തെ ഉയർന്ന നിരക്കുകളിലൊന്നാണിത്. നവംബർ 13 ന് ്് രേഖപ്പെടുത്തിയ 94320 ആണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.


അതേസമയം ഒരു പവൻ്റെ ആഭരണം വാങ്ങാൻ ഇന്നത്തെ വിലയ്ക്ക് 1 ലക്ഷം രൂപ ചെലവാകും. പവൻ വിലയായ 94200 രൂപയ്ക്ക് പുറമെ 3% പണിക്കൂലി (കുറഞ്ഞത്), ജിഎസ്ട‌ി, ഹാൾമാർക്ക് നിരക്ക് എന്നിവയെല്ലാം കണക്കിലെടുക്കുമ്ബോൾ ചുരുങ്ങിയത് 6000 രൂപ കൂടി ഉപഭോക്താക്കൾ കൊടുക്കേണ്ടി വരും. വിവാഹാവശ്യങ്ങൾക്ക് ആഭരമാണ് വാങ്ങിക്കുക എന്നതിനാൽ തന്നെ വിലയിലെ വർധനവ് തിരിച്ചടിയാണ്

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.