PAYANGADI WEATHER Sunenergia adIntegra AdAds



തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഡ്രൈ ഡേ ഉത്തരവിറങ്ങി, വോട്ടെണ്ണൽ ദിനത്തിലും ഡ്രൈ ഡേ


 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഡ്രൈ ഡേ ഉത്തരവിറങ്ങി.തെക്കൻ ജില്ലകളിൽ ഡിസംബർ 7ന് വൈകീട്ട് ആറ് മുതൽ 9 ന് വൈകുന്നേരം ആറ് വരെയും വടക്കൻ ജില്ലകളിൽ ഡിസംബർ 9ന് വൈകുന്നേരം ആറ് മുതൽ 11ന് വൈകുന്നേരം ആറ് വരെയുമാണ് മദ്യനിരോധനം. വോട്ടെണ്ണൽ ദിനമായ ഡിസംബർ 13നും സംസ്ഥാനത്താകെ ഡ്രൈ ഡേ ആയിരിക്കും. ഡിസംബർ 9,11 തിയ്യതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. 13നാണ് വോട്ടെണ്ണൽ.

സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാർ സ്ഥാനാർത്ഥികളായ ഏക ജില്ല മലപ്പുറം

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക തയ്യാറായപ്പോൾ സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാർ സ്ഥാനാർത്ഥികളായ ഏക ജില്ല മലപ്പുറം. ബാക്കി 13 ജില്ലകളിലും - പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് മത്സര രംഗത്തുള്ളത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട അന്തിമ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ചുള്ള പട്ടികയിലാണ് ഈ വിവരമുള്ളത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.