PAYANGADI WEATHER Sunenergia adIntegra AdAds



താവം ഫാത്തിമ മാത ദേവാലയ തിരുന്നാളിന് കൊടിയേറി



ചെറുകുന്ന്: അതിപുരാതനവും, ചരിത്ര പ്രസിദ്ധവുമായ താവം ഫാത്തിമ മാത ദേവാലയ തിരുന്നാളിന് തുടക്കം . ഇടവക വികാരി ഫാ. ജീസൺ തണ്ണിക്കോട്ടിൻ്റെ നേതൃത്വത്തിൽ കൊടിയേറ്റി ഫാ. ജേക്കബ് ജോസ്, സെക്രട്ടറി ഫ്രാൻസിസ് സി അലക്‌സ് എന്നിവർ സംസാരിച്ചു. നവംബർ 11 മുതൽ 22 വരെ നീണ്ടുനിൽക്കുന്ന തിരുനാളാഘോഷത്തിൻ്റെ ഭാഗമായി, ദിവ്യബലി, നൊവേന എന്നിവയും' 20-ാം തിയ്യതി മാതാവിന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള ഭക്തിസാന്ദ്രമായ പ്രദക്ഷിണവും ഉണ്ടായിരിക്കും. അന്നേ ദിവസം തിരുകർമ്മങ്ങൾക്ക് കണ്ണൂർ രൂപത മെത്രാൻ അലക്സ് വടക്കും തല മുഖ്യ കാർമ്മികത്വം വഹിക്കും. 21-ാം തിയ്യതി തിരുന്നാൾ ദിനത്തിൽ ഫാ.ജോയി പൈനാടത്തിൻ്റെ (ഫൊറോന വികാരി താവം ) മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലിയും, ആരാധനയും നടക്കും. ഉച്ചക്ക് 1 മണിക്ക് നേർച്ച ഭക്ഷണവും തുടർന്ന് വൈ: 7 മണിക്ക് കോഴിക്കോട് നീലാംബരി ഓർക്കസ്ട്രയുടെ മ്യൂസിക്കൽ മെഗാ നൈറ്റ് എന്ന ഗാനമേളയും ഉണ്ടായിരിക്കും. 22-ാം തിയ്യതി കൊടിയിറക്കവും, കലാസന്ധ്യയും ഉണ്ടായിരിക്കും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.