PAYANGADI WEATHER Sunenergia adIntegra AdAds



കണ്ണൂർ– പഴയങ്ങാടി– പയ്യന്നൂർ റൂട്ട്: ടൗൺ ടു ടൗൺ ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യം

 


പഴയങ്ങാടി: കണ്ണൂർ – പഴയങ്ങാടി – പയ്യന്നൂർ റൂട്ടിൽ സർവീസ് നടത്തിയിരുന്ന ടൗൺ ടു ടൗൺ ബസ് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം. വൈകിട്ട് 5.20നു കണ്ണൂരിൽനിന്നു പുറപ്പെട്ടിരുന്ന സർവീസ് സർക്കാർ ജീവനക്കാർ ഉൾപ്പെടെ ഒട്ടേറെപ്പേർ ആശ്രയിച്ചിരുന്നു. രാവിലെ 8.30നു പയ്യന്നൂർ – പഴയങ്ങാടി – കണ്ണൂർ ടൗൺ ടു ടൗൺസർവീസുണ്ട്. വൈകിട്ടത്തെ സർവീസ് പെട്ടെന്നു അവസാനിപ്പിക്കുകയായിരുന്നു. 

കെഎസ്ആർടിസി നിലവിൽ പുതുതായി 4 സർവീസുകൾ ആരംഭിച്ചിരുന്നു. വൈകിട്ട് 5.20നു കണ്ണൂർ – പഴയങ്ങാടി – പയ്യന്നൂർ റൂട്ടിൽ ഓർഡിനറി സർവീസാണ് ഇപ്പോൾ നടക്കുന്നത്. കൂടുതൽ സർവീസുകൾ ആരംഭിച്ച സാഹചര്യത്തിൽ ടൗൺ ടു ടൗൺ സർവീസ് ആരംഭിക്കണമെന്നും പുതിയ സർവീസുകൾക്കു സമയ ക്രമീകരണം നടത്തണമെന്നുമാണു യാത്രക്കാരുടെ ആവശ്യം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.