PAYANGADI WEATHER Sunenergia adIntegra AdAds



ഒഴിഞ്ഞ പറമ്പിൽ നിന്ന് അസ്ഥികളും തലയോട്ടിയും കണ്ടെത്തി



എറണാകുളം വടക്കേക്കരയിൽ ഒഴിഞ്ഞ പറമ്പിൽ അസ്ഥികളും തലയോട്ടിയും കണ്ടെത്തി. ഇന്ന് രാവിലെ വടക്കേക്കരയിലെ അണ്ടിപ്പിള്ളിക്കാവ് ഓട്ടോ സ്റ്റാൻ്റിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നിന്നാണ് രണ്ട് മാസത്തോളം പഴക്കം തോന്നിക്കുന്ന അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്. പറമ്പിൽ ജോലിയ്ക്ക് വന്നവരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ അസ്ഥികളും തലയോട്ടിയും ആദ്യം കണ്ടത്. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.


സ്ഥലത്ത് ഫോറൻസിക്കും വടക്കേക്കര പൊലീസും പരിശോധന നടത്തുകയാണ്. വടക്കേക്കരയിൽ നിന്ന് ഒരു വർഷം മുൻപ് കാണാതായവരുടെ ലിസ്റ്റുകൾ തയ്യാറാക്കിയാണ് പൊലീസ് പരിശോധന നടത്തുന്നത്. കൊലപാതകമാണോ എന്ന സംശയത്തിലാണ് പൊലീസുള്ളത്. ഫോറൻസിക്കിന്റെ വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.