വടകരയിൽ മത്സ്യത്തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു. ചോറോട് കുരിയാടി വരയൻ്റെവളപ്പിൽ സ്വദേശി കനകൻ (44) ആണ് മരിച്ചത്.വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. പൂവാടൻ ഗേറ്റ് സമീപത്താണ് അപകടമുണ്ടായത്. ചോമ്ബാൽ ഹാർബറിൽ മത്സ്യബന്ധനം കഴിഞ്ഞ് വടപ്പുരയിലേക്ക് മടങ്ങുകയായിരുന്നു. ബാലന്റെയും അഞ്ജനയുടെയും മകനാണ് കനകൻ.
ട്രെയിൻ ഇടിച്ച് പരിക്കേറ്റ കനകനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകര പോലീസ് സ്ഥലത്തെത്തി നടപടികൾ തുടങ്ങി. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



