കാവശ്ശേരി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ സ്ഥാനാര്‍ഥിക്ക് പാമ്പ് കടിയേറ്റു. യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില അജീഷിന് (34) ആണ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയിൽ പാമ്പ് കടിയേറ്റത്.
വിഷപ്പാമ്പാണ് കടിച്ചത് എന്നാണ് വിവരം. അനിലയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.



