കർണാടക: പത്താംക്ലാസ് വിദ്യാർത്ഥിനി സർക്കാർ സ്കൂള്‍ ഹോസ്റ്റലില്‍ ശുചിമുറിയിലെ പ്രസവിച്ചു. സംഭവത്തില്‍ പോക്സോ വകുപ്പുകള്‍ ചുമത്തി 23കാരനെ അറസ്റ്റ് ചെയ്തു.ജില്ലാ ശിശു സംരക്ഷണ ഓഫീസർ മഹന്ത് സ്വാമിയാണ് എഫ്‌ഐആർ ഫയല്‍ ചെയ്തത്. 23കാരൻ തന്നെ ഭീഷണിപ്പെടുത്തി ദുരുപയോഗം ചെയ്തതായി പെണ്‍കുട്ടി ജില്ലാ ശിശു സംരക്ഷണ ഉദ്യോഗസ്ഥനോട് അറിയിച്ചു.
കർണാടകയിലെ കൊപ്പലിലെ ശ്രി ഡി ദേവരാജ് പ്രീ മെട്രിക് ഗേള്‍സ് ഹോസ്റ്റലിലാണ് സംഭവം. ബുധനാഴ്ച രാവിലെയാണ് 16 വയസ് പ്രായമുള്ള പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഹോസ്റ്റലില്‍ വിദ്യാർത്ഥിനി കുഞ്ഞിന് ജന്മം നല്‍കിയതായി ഹോസ്റ്റല്‍ ജീവനക്കാർ സഖി കേന്ദ്രത്തില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.
ഏപ്രില്‍ മാസത്തില്‍ നിരവധി തവണയാണ് 23കാരൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡിപ്പിച്ചത്. പ്രായപൂർത്തിയായിട്ടില്ലെന്ന് തിരിച്ചറിഞ്ഞ ശേഷം ബല പ്രയോഗത്തിലൂടെ ലൈംഗിക ബന്ധം പുലർത്തിയെന്നാണ് വിദ്യാർത്ഥിനി മൊഴി.
സംഭവത്തില്‍ മറ്റ് ആറു പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. വിദ്യാർത്ഥിയെ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ഹോസ്റ്റലിലെ ജീവനക്കാർ, അധ്യാപകർ, ആരോഗ്യ പ്രവർത്തക അടക്കമുള്ള ആറ് പേർക്കെതിരെയാണ് കേസ് എടുത്തത്. വിദ്യാർത്ഥിനിക്കും നവജാത ശിശുവിനും ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.



