PAYANGADI WEATHER
Sunenergia ad
Info Payangadi

കണ്ണൂർ: പൂച്ചയെ രക്ഷിക്കാൻ ഇറങ്ങിയ യുവാവ് തിരിച്ചുകയറുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണു; അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

 


കണ്ണൂർ: മണിക്കടവ് ആനപ്പാറയിൽ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാൻ ഇറങ്ങിയ യുവാവ് തിരിച്ചുകയറുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണു. മണിക്കടവ് സ്വദേശി ജിബിനാണ് വീടിന് മുന്നിലുള്ള കിണറിൽ വീണ പൂച്ചയെ രക്ഷിക്കാൻ ഇറങ്ങിയത്.

കിണറ്റിൽ നിന്നു പൂച്ചയെ പുറത്തെടുത്ത ശേഷം കയറുന്നതിനിടെയായിരുന്നു അപകടം. ഏകദേശം 15 കോൽ ആഴമുള്ള കിണറ്റിലേക്കാണ് യുവാവ് വീണത്. കിണറിൽ വെള്ളമുണ്ടായതിനാൽ ഗുരുതര പരിക്ക് ഒഴിവായി.

സംഭവം അറിഞ്ഞതോടെ ഇരിട്ടി അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അഗ്നിരക്ഷാസേനയുടെ വേഗത്തിലുള്ള ഇടപെടലിൽ ജിബിനെ സുരക്ഷിതമായി പുറത്തെടുത്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.