ചിക്കമംഗളൂരു: വിവാഹത്തലേന്ന് യുവതി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് വധുവിന്റെ അപ്രതീക്ഷിത വിയോഗം.കര്‍ണാടകയിലെ ചിക്കമംഗളൂരു അജ്ജംപുര താലൂക്കിലാണ് സംഭവം നടന്നത്. അജ്ജംപുര സൊല്ലാപുര സ്വദേശിനിയായ ശ്രുതി (24)യാണ് വിവാഹത്തലേന്ന് മരിച്ചത്.
വെള്ളിയാഴ്ചയായിരുന്നു ശ്രുതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. തരിക്കേരേ സ്വദേശിയായ ദിലീപായിരുന്നു വരന്‍. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ശ്രുതിയുടെ അപ്രതീക്ഷിത വിയോഗം. വ്യാഴാഴ്ച യുവതിയുടെ രക്തസമ്മര്‍ദം താഴ്‌ന്നെന്നും ഇതിനുപിന്നാലെ ഹൃദയാഘാതമുണ്ടായി മരണം സംഭവിച്ചെന്നുമാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ അജ്ജംപര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


