കണ്ണൂർ:ഓപ്പറേഷൻ(Cy-hunt)പ്രകാരം പരിയാരം പോലീസ് പരിധിയിൽ പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.ഇപ്പോൾ ദുബായിലുള്ള പാണപ്പുഴ ആലക്കാട്ടെ സവാദ്, ഇയാളുടെ സുഹൃത്ത് ആലക്കാട്ടെ പാലക്കോടൻ അബ്ദുൽ ലാഹിർ(30),ആലക്കാട്ടെ വവാഴവളപ്പിൽ വീട്ടിൽ വി.വി.നവാസ്(34), അമ്മാനപ്പാറയിലെ ബൈത്തുൽ റംസാനിൽ ടി.കെ.ഖദീജത്തുൽ ഫാത്തിമ(22) എന്നിവരുടെ പേരിലാണ് കേസെടുത്തത്.
സംഘം ചേർന്ന് ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് ചതി ചെയ്ത് അന്യായമായി പണം തട്ടിയെടുക്കണമെന്ന ഉദ്ദേശത്തോടെയുള്ള പ്രവൃത്തികൾ കണ്ടെത്താൻ സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷൻ സൈ ഹണ്ടിൽ കണ്ണൂർ റൂറൽ ജില്ലാ സൈബർ വിഭാഗത്തിൽ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.
ഇന്നലെ 7.45 ന് പരിയാരം ഇന്ഡസ്പെക്ടർ കെ.ജെ.വിനോയിയുടെ നേതൃത്വത്തിൽ സൈബർ വിദഗ്ദ്ധയായ സി.പി.ഒ സൗമ്യ, ഗ്രേഡ് എ.എസ്.ഐ ഭാസ്ക്കരൻ, ഡ്രൈവർ സി.പി.ഒ രതീഷ്കുമാർ എന്നിവരുൾപ്പെട്ട സംഘമാണ് അമ്മാനപ്പാറയിലെ ഖദീജത്തുൽ ഫാത്തിമയുടെ വീട്ടിലെത്തി അന്വേഷണം നടത്തിയത്.
ഭർത്താവ് ആലക്കാട്ടെ നവാസിന്റെ നിർദ്ദേശപ്രകാരമാണ് ഫെഡറൽ ബാങ്കിൽ അക്കൗണ്ട് എടുത്ത് ഇടപാടുകൾ നടത്തിവരുന്നതെന്ന് ഇവർ സമ്മതിച്ചു.
2024 സപ്തംബറിൽ ചെക്ക് ബുക്കിൽ ഒപ്പിടാൻ നിർദ്ദേശിച്ചത് പ്രകാരം ഒപ്പിട്ടുനൽകിയെന്നും ഹൈറിച്ച് മണിചെയിനുമായി ബന്ധപ്പെട്ട് ഭർത്താവിന് സാമ്പത്തിക ബാധ്യതയുണ്ടെന്നും, ഭർത്താവിന്റെ സ്വഭാവദൂഷ്യം കാരണം ബന്ധം വേർപെടുത്തി സ്വന്തം വീട്ടിൽതാമസിച്ചുവരികയാ ണെന്നും ഖദീജത്തുൽ ഫാത്തിമ പോലീസിനോട് പറഞ്ഞു.ആലക്കാട്ടെ നവാസിന്റെ വീട്ടിലും പോലീസ് അന്വേഷണം നടത്തി.
ഒരാഴ്ച്ച മുമ്പ് വിദേശത്തേക്ക്പോയി എന്ന വിവരമാണ് അവിടെ നിന്നും പോലീസിന് ലഭിച്ചത്.
8.45 നാണ് എസ്.ഐ സി.സനീതിന്റെ നേതൃത്വത്തിൽ ആലക്കാട്ടെ അബ്ദുൽ ലാഹിറിന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തിയത്.
സൈബർ എക്സ്പെർട്ട് വിജി, ജൂനിയർ എസ്.ഐ കൃഷ്ണപ്രിയ ഉണ്ണി, എ.എസ്.ഐ പി.വി.സുനേഷ്, ഡ്രൈവർ സി.പി.ഒ ഷാജിത്ത് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
ലാഹിറിനെ പോലീസ് വീട്ടിൽ വെച്ച് ചോദ്യം ചെയ്തതിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
സംസ്ഥാനമാകെ-263 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായി പണം തട്ടിയവരും അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി കമ്മീഷൻ 66816Cer കൈപ്പറ്റിയവരും അറസ്റ്റിലായവരിൽപെടും.
ഓപ്പറേഷന്റെ ഭാഗമായി 382 കേസുകൾ രജിസ്റ്റർ ചെയ്തതായും 125 പേർക്ക് നോട്ടീസ് നൽകി നൽകിയതായും എ.ഡി.ജി.പി എസ്.ശ്രീജിത്ത് പറഞ്ഞു.
തട്ടിപ്പിന്റെ കണ്ണികൾ വിദേശത്തുമുണ്ട്.അസ്വാഭാവിക ഇടപാടുകൾ നടന്ന അക്കൗണ്ടുകൾ നിരീക്ഷിച്ചതായും, കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും വ്യാപകമായി റെയ്ഡ് നടന്നതായും എ.ഡി.ജി.പി വ്യക്തമാക്കി.കേരള പോലീസിന്റെ എല്ലാ വിഭാഗവും ഓപ്പറേഷൻ സൈ-ഹണ്ടിൽ പങ്കെടുത്തതായും എസ്.ശ്രീജിത്ത് കൂട്ടിച്ചേർത്തു.


