PAYANGADI WEATHER
Sunenergia ad
Info Payangadi

കണ്ണൂർ ചെങ്ങളായിൽ ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു

 


ശ്രീകണ്ഠാപുരം :കണ്ണൂർ ചെങ്ങളായിൽ ഇടിമിന്നലെറ്റ് രണ്ടുപേർ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ  ആയിരുന്നു അപകടം. ചെങ്ങളായി പഞ്ചായത്തിലെ കക്കണംപാറയിൽ ചെങ്കൽ പണയിൽ ജോലി ചെയ്യുന്നതിനിടയിലാണ് ഇവർക്ക് മിന്നൽ ഏറ്റത്. ഉടൻതന്നെ ശ്രീകണ്ഠപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.