PAYANGADI WEATHER
Sunenergia ad
Info Payangadi

കണ്ണൂർ തളിപ്പറമ്പിൽ തീപിടിത്തത്തിനിടെ സൂപ്പർ മാർക്കറ്റിൽ മോഷണം; 10,000 രൂപയുടെ സാധനങ്ങൾ കവർന്ന യുവതി പിടിയിൽ

 

തളിപ്പറമ്പ് (കണ്ണൂർ): നഗരത്തിലെ അഗ്നിബാധയ്ക്കിടെ സമീപത്തെ സൂപ്പർ മാർക്കറ്റിൽ നിന്ന് മോഷണം നടത്തിയ യുവതി പിടിയിലായി. തളിപ്പറമ്പിലെ നബ്രാസ് ഹൈപ്പർ മാർക്കറ്റിൽ കവർച്ച നടത്തിയ യുവതിയാണ് പിടിയിലായത്. കെ.വി.കോംപ്ലക്സിൽ ഉണ്ടായ അഗ്നിബാധയിൽ നഗരം നടുങ്ങി നിൽക്കുമ്പോൾ പർദ ധരിച്ചെത്തിയ യുവതി നബ്രാസ് സൂപ്പർ മാർക്കറ്റിൽ നിന്ന് പതിനായിരത്തോളം രൂപയുടെ സാധനങ്ങൾ എടുത്ത് പുറത്ത് അഗ്നിബാധ കാണുവാൻ തടിച്ച് കൂടിയ ജനക്കൂട്ടത്തിലേക്ക് നടന്നുമറയുകയായിരുന്നു.

യുവതി സാധനങ്ങൾ എടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പൊലീസിലും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവതി പിടിയിലായതെന്ന് നബ്രാസ് അധികൃതർ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

തളിപ്പറമ്പിന്റെ സമീപ പഞ്ചായത്തിലെ യുവതിയാണ് പിടിയിലായത്. ഇവർ എടുത്ത സാധനങ്ങളുടെ വില ഈടാക്കി താക്കീത് ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.