കോട്ടയം : ജില്ലാ ആശുപത്രിയില്‍ പതിനേഴുകാരി പ്രസവിച്ചു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തിലായതിനാല്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം സ്‌കൂള്‍ അധികൃതരാണ് മാസങ്ങള്‍ക്കുമുന്‍പ് വീട്ടുകാരെ അറിയിച്ചത്.
തുടര്‍ന്ന് അമ്മ പെണ്‍കുട്ടിയെ വയനാട്ടിലെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. കോട്ടയത്തേക്ക് മടങ്ങിയെത്തിയ പെണ്‍കുട്ടിയ്ക്ക് പ്രസവവേദന ഉണ്ടായതിനെ തുടര്‍ന്ന നാട്ടുകാരും ആരോഗ്യപ്രവര്‍ത്തകരും ഇടപെട്ടാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ചൊവ്വാഴ്ച രാവിലെയായിരുന്നു പ്രസവം.
കുട്ടിയുടെ അമ്മയേയും അടുത്ത ബന്ധുക്കളേയും പോലീസ് ചോദ്യം ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.