വടകര: ട്രെയിൻ വരുന്ന ശബ്ദം കേട്ട് പാളത്തിലേക്ക് ഇറങ്ങി കിടന്ന യുവാവ് ട്രെയിൻ തട്ടി മരിച്ചു. വാണിമേൽ കുളപ്പറമ്ബിൽ ഏച്ചിപ്പതേമ്മൽ രാഹുൽ (30) ആണ് മരിച്ചത്.വ്യാഴാഴ്ച ഉച്ചക്ക് 1.40 ഓടെയാണ് സംഭവം. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ രാഹുൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സ്റ്റേഷനിൽ ഇരിക്കുകയായിരുന്ന രാഹുൽ ട്രെയിൻ വരുന്നതുകണ്ട് പാളത്തിലേക്ക് ചാടിയിറങ്ങി അവിടെ കിടക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ട്രെയിനിനടിയിൽ കുടുങ്ങിയ മൃതദേഹം മാറ്റുന്നതിൻ്റെ നടപടിക്രമങ്ങൾക്കിടെ അരമണിക്കൂറോളം ട്രെയിൻ വൈകി. മരിച്ച രാഹുൽ വാണിമേൽ കുളപ്പറമ്ബിൽ എ.പി.നാണുവിന്റെയും ശ്യാമളയുടെയും മകനാണ്. സഹോദരൻ ദേവാനന്ദ്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


