പയ്യന്നൂർ പെരുമ്പ ബൈപ്പാസ് റോഡിന്റെ അതി ശോചനീയാവസ്ഥയിൽ ബസ്സുകൾ സർവീസ് നടത്താൻ പ്രയാസപ്പെടുന്നതിൽ പ്രതിഷേധിച്ച് ഒക്ടോബർ പതിനഞ്ചുമുതൽ ബൈപ്പാസ് റോഡുവഴിയുള്ള സ്വകാര്യ ബസ്സുകളുടെ സർവീസ് നിർത്തലാക്കുന്നതായി പയ്യന്നൂർ താലൂക്ക് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതുവരെ ടൗണിൽ കൂടി തന്നെ ഗതാഗതം നടത്താനാണ് തീരുമാനം.