PAYANGADI WEATHER
Sunenergia ad
Info Payangadi

കണ്ണൂര്‍ പഴയ ബസ്‌ സ്‌റ്റാന്റ്‌ കെട്ടിടം പൊളിച്ചുനീക്കുന്നു



കണ്ണൂര്‍ പഴയ ബസ്‌റ്റാന്റ്‌ കെട്ടിടം പൊളിച്ചുനീക്കുന്നു, ഇവിടെ വിശാലമായ ഷോപ്പിംഗ്‌ മാളും വാണിജ്യകേന്ദ്രവും നിര്‍മ്മിക്കും.ഇതിന്റെ നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന്‌ മേയര്‍ മുസ്ലിഹ്‌ മഠത്തില്‍ പറഞ്ഞു. 2008 നവംബര്‍ 30 ന്‌ പുതിയ താവക്കര ബി.ഒ.ടി ബസ്‌റ്റാന്റ്‌ ടെര്‍മിനല്‍ ഉദ്‌ഘാടനം ചെയ്‌തശേഷം കഴിഞ്ഞ 17 വര്‍ഷമായി പഴയ ബസ്‌റ്റാന്റും പരിസരങ്ങളും തികച്ചും അനാഥാവസ്‌ഥയിലാണ്‌. ആരവങ്ങള്‍ ഒഴിഞ്ഞ ഇവിടം സമൂഹവിരുദ്ധരുടെ താവളമായി മാറുകയും ചെയ്‌തു. നിലവില്‍ താവക്കര ബസ്‌റ്റാന്റില്‍ നിന്നും പുറപ്പെടുന്ന ബസുകള്‍ പഴയ ബസ്‌റ്റാന്റില്‍ ഒരു ചടങ്ങുപോലെ എത്തിച്ചേരുന്നുണ്ടെങ്കിലും സന്ധ്യമയങ്ങിയാല്‍ ഇവിടെ ആളനക്കം ഇല്ലാത്ത അവസ്‌ഥയാണ്‌.


1977 ല്‍ കെ.എ.ഹമീദ്‌ മുന്‍സിപ്പല്‍ ചെയര്‍മാനായിരിക്കെയാണ്‌ ഈ ബസ്‌റ്റാന്റ്‌ നിര്‍മ്മിച്ചത്‌. അര്‍ദ്ധവൃത്താകൃതിയില്‍ നിര്‍മ്മിക്കപ്പെട്ട ഈ ബസ്‌റ്റാന്റ്‌ വടക്കേമലബാറിലെ ഏറ്റവും വലിയ ബസ്‌റ്റാന്റായിരുന്നു. രണ്ടര ഏക്കര്‍ സ്‌ഥലത്താണ്‌ മൂന്ന്‌ നിലകളിലായി ഷോപ്പിംഗ്‌ കോംപ്ലക്‌സ് നിര്‍മ്മിച്ചത്‌. ഇവിടെ രണ്ട്‌് നിരകളിലായി 40 ബസുകള്‍ പാര്‍ക്ക്‌ ചെയ്ായനുള്ള സൗകര്യമാണ്‌ ഉണ്ടായിരുന്നത്‌.


ഏറ്റവും താഴെ നിലയില്‍ വ്യാപാര സ്‌ഥാപനങ്ങളും ഒന്നാംനിലയില്‍ വിവിധ ഓഫീസുകളും മൂന്നാംനില മുഴുവന്‍ ലോഡ്‌ജ് ആയുമാണ്‌ പ്രവര്‍ത്തിച്ചത്‌. 1866 നവംബര്‍ ഒന്നിനാണ്‌ 159 വര്‍ഷങ്ങള്‍ക്ക്‌ മുമ്ബാണ്‌ കണ്ണൂര്‍ നഗരസഭ നിലവില്‍ വന്നത്‌. മുന്‍ കേന്ദ്രമന്ത്രി ഇ.അഹമ്മദ്‌ 1979 മുതല്‍ 1983 വരെ നഗരസഭ ചെയര്‍മാനായിരുന്ന കാലഘട്ടത്തിലാണ്‌ ബസ്‌റ്റാന്റിന്റെ കൂടുതല്‍ വികസനമുണ്ടായത്‌. കണ്ണൂര്‍ കോര്‍പറേഷന്റെ സ്വപ്‌നപദ്ധതിയാണ്‌ ഇവിടെ നടപ്പിലാക്കുന്ന ബഹുനില ഷോപ്പിംഗ്‌ മാളും മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ്‌ കേന്ദ്രവും. കോര്‍പറേഷന്റെ നേതൃത്വത്തില്‍ എല്ലാ ആധുനിക സംവിധാനത്തോടെയും പണിയുന്ന ഷോപ്പിംഗ്മാളില്‍ ഓഡിറ്റോറിയവും മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളും സജീകരിക്കുമെന്ന്‌ മേയര്‍ മുസ്ലിഹ്‌ മഠത്തില്‍ പറഞ്ഞു. പണി പൂര്‍ത്തിയായാല്‍ കോര്‍പറേഷന്റെ ഉടമസ്‌ഥതയിലുള്ള ഈ വാണിജ്യകേന്ദ്രം നഗരത്തിലെ ഏറ്റവും വലിയ വ്യാപാര സമുച്ചയമായി മാറും.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.