PAYANGADI WEATHER
Sunenergia ad
Info Payangadi

രാസ ലഹരിയുമായി കണ്ണൂർ സ്വദേശി സിനിമാ പ്രവര്‍ത്തകര്‍ കൊച്ചിയിൽ പിടിയില്‍



കൊച്ചിയില്‍ രാസ ലഹരിയുമായി സിനിമാ പ്രവര്‍ത്തകര്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശികളായ രതീഷ്, നിഖില്‍ എന്നിവരാണ് പിടിയിലായത്. മെറിബോയ്സ് എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് പിടിയിലായത്. ഇവരില്‍ നിന്നും രണ്ടുഗ്രാമിലധികം എംഡിഎംഎയും ആറുഗ്രാം കഞ്ചാവും പിടിച്ചെടുത്തു. രഹസ്യ വിവരത്തെത്തുടര്‍ന്ന് കുന്നത്തുനാടിന് സമീപം ലോഡ്ജില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.


സിനിമയിലെ ആര്‍ട്ട് വര്‍ക്കര്‍മാരാണ് പിടിയിലായവരെന്ന് എക്സൈസ് അറിയിച്ചു. ഇവര്‍ ലഹരി ഉപയോഗിക്കുന്നവരാണോ, ആരാണ് ഇവര്‍ക്ക് ലഹരികൈമാറിയത്,വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിച്ചതാണോ എന്നീകാര്യങ്ങള്‍ അന്വേഷിക്കുന്നതായി എക്സൈസ് അറിയിച്ചു.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.