സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. 480 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 86,560 ആയി. ഈ മാസത്തെ ഏറ്റവും ചെറിയ നിരക്കാണിത്. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 87,040 ആയിരുന്നു. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 10820 ആയി. ഒരു ഗ്രാം സ്വർണത്തിന് ഇന്നലെ 10,880 ആയിരുന്നു വില.
ചരിത്രത്തിലാദ്യമായി സ്വർണവില 84000 കഴിഞ്ഞത് സെപ്‌തംബര് 23 ന് വൈകുന്നേരമായിരുന്നു. തുടർന്ന് സെപ്റ്റംബറിൽ തന്നെ സ്വർണവില 86000 കടന്നു. നിലവിലെ സാഹചര്യത്തിൽ രണ്ടുമാസത്തിനുള്ളിൽ വില ഒരു ലക്ഷം കടന്നാലും അതിശയിക്കാനില്ല.
ഒരു മയവുമില്ലാതെയാണ് കഴിഞ്ഞ കുറച്ച് നാളുകളായി സ്വർണവില കൂടിയത്. ഇതിലാണ് നേരിയ തോതിൽ ഇപ്പോൾ ഇടിവ് സംഭവിച്ച് ആശ്വാസമായത്. യുഎസ് ഗവൺമെന്റ് അടച്ചുപൂട്ടൽ ആശങ്കയാണ് സ്വർണവില വർധനവിന്റെ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.


