PAYANGADI WEATHER
Sunenergia ad
Info Payangadi

കണ്ണൂരിൽ കൃഷിയിടത്തിലെ കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; ഒരാൾ കസ്റ്റഡിയിൽ, മറ്റൊരു പ്രതി ഒളിവിൽ



കണ്ണൂർ: കണ്ണൂർ നടുവിൽ പടിഞ്ഞാറെ കവല സ്വദേശി വി.വി.പ്രജുലിൻ്റെ മരണം കൊലപാതകമെന്ന് പൊലീസ്.കേസിൽ നടുവിൽ സ്വദേശി മിഥിലാജിനെ കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതിയായ കിഴക്കേ കവല സ്വദേശി ഷാക്കിർ  ഒളിവിലാണ്.കഴിഞ്ഞമാസം 25നാണ് എരോടിയിലെ കൃഷിയിടത്തിലെ കുളത്തിൽ പ്രജുലിന്റെ മൃതദേഹം കണ്ടെത്തിയത്.


തലേന്ന് രാത്രി കൊല്ലപ്പെട്ട പ്രജലും മിഥിലാജും ഷാക്കിറും തമ്മിൽ കുളത്തിൻ്റെ കരയിൽവെച്ച് വാക്കുതർക്കമുണ്ടായിരുന്നു. കയ്യേറ്റത്തിനിടെ പരിക്കേറ്റ പ്രജുലിനെ മറ്റ് പ്രതികൾ കുളത്തിൽ താഴ്ത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഒളിവിലായ ഷാക്കിറിനെ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കി. സ്വാഭാവിക മരണമെന്ന് കരുതിയിരുന്ന സംഭവമാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.