പയ്യന്നൂർ: വാഹനങ്ങൾ റോഡിൽ നിർത്തിയിട്ട് മീൻ വ്യാപാരം നടത്തിവന്ന മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. തുടർന്ന് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. പയ്യന്നൂർ കൊറ്റിയിലെ കെ. മുഹമ്മദ് ഷമീൽ(35), കൊറ്റിയിലെ പി പി ഫസൽ റഹ്മാൻ (41),പയ്യന്നൂർമമ്പലത്തെകെ. അനീഷ് (40) എന്നിവരെയാണ് എസ്.ഐ.എൽ.ജബ്ബാറും സംഘവും പിടികൂടി കേസെടുത്തത്. ഇന്നലെ രാത്രി 8.30 മണിയോടെ പഴയ ബസ് സ്റ്റാൻ്റിന് സമീപം തേജസ് വസ്ത്രായത്തിനു മുൻവശം റോഡിൽ വാഹനങ്ങൾ നിർത്തി മീൻ വ്യാപാരം നടത്തുന്നതിനിടെ യാണ് പോലീസ് പിടികൂടി കേസെടുത്തത്. മീൻ വില്പനക്ക് കൊണ്ടുവന്ന കെ എൽ 86.2767 മഹീന്ദ്രാ ജിത്തോ, കെ എൽ 60. യു. 2683 ഗുഡ്സ്, കെ എൽ. 86.സി. 2344 നമ്പർ ആപേ എന്നീവാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു.