PAYANGADI WEATHER
Sunenergia ad
Info Payangadi

ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ



കൊല്ലത്ത് ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു. കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അമ്മയോടൊപ്പം കഴിയുന്നയാളെ പൊലീസ് പിടികൂടി. കുട്ടിയെ ബന്ധുക്കൾ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.


കണ്ണൂർ സ്വദേശിയായ പ്രതി വാഗമണ്ണിലെ ഒരു ഹോട്ടൽ ജീവനക്കാരനാണ്. അമ്മയുടെ ആദ്യ ഭർത്താവ് മരിച്ചതിനെ തുടർന്ന് രണ്ടാമത് വിവാഹം കഴിച്ചിരുന്നു. ആ ബന്ധത്തിലാണ് ഈ പെൺകുട്ടി ജനിക്കുന്നത്. തുടർന്ന് രണ്ടാം ഭർത്താവും മരിച്ചതോടെ രണ്ട് വർഷമായി പ്രതി പെൺകുട്ടിയുടെ മാതാവിനൊപ്പം ആണ് താമസം.

അമ്മ ഹോം നഴ്‌സായി ജോലി ചെയ്യുകയാണ്. അതിനാൽ, അമ്മ മിക്ക ദിവസങ്ങളിലും വീട്ടിലുണ്ടാകാറില്ല. ഈ അവസരം മുതലെടുത്താണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നത്. വാഗമണ്ണിൽ നിന്ന് പിടിയിലായ പ്രതിയെ കടയ്ക്കൽ പൊലീസിന് കൈമാറും.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.