PAYANGADI WEATHER
Sunenergia ad
Info Payangadi

പയ്യന്നൂർ കാനായി തോട്ടംകടവ് പാലത്തിന് സമീപം വീടിന് തീപിടിച്ചു

 


പയ്യന്നൂർ :കാനായി തോട്ടംകടവ് പാലത്തിന് സമീപം വീടിന് തീപിടിച്ചു. കിടപ്പുമുറി പൂർണ്ണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം. കാനായി തോട്ടം കടവ് പാലത്തിന് സമീപം താമസിക്കുന്ന അഞ്ചില്ലത്ത് ഹാജറയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. ഇന്നു രാവിലെ 9 മണിയോടെയാണ് സംഭവം. കിടപ്പുമുറിയിലെ ഫർണിച്ചർ ,കിടക്ക വസ്ത്രങ്ങൾ ടൈൽസ് , മറ്റു വൈദ്യുതി ഉപകരണങ്ങൾ  മുതലായവ കത്തിനശിച്ചു. എയർകൂളറിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ചത്. ആളപായമില്ല.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.