കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് കഷണം അടർന്നു വീണു. കഴിഞ്ഞ ദിവസം രാത്രി ഐസിയുവിന് മുന്നിലെ വരാന്തയിൽ കിടന്നിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ കാലിലേക്ക് കോൺക്രീറ്റ് അടർന്നുവീണു. കുമരകം ചീപ്പുങ്കൽ സ്വദേശിനി കൊച്ചുമോൾ ഷിബുവിനാണ് നിസ്സാര പരുക്കേറ്റത്.