ബംഗളൂരു: കണ്ണൂർ സ്വദേശിയായ മധ്യവയസ്കൻ ബംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു. മത്തിക്കരെ അയ്യപ്പ ബേക്കറി ജീവനക്കാരനായിരുന്ന പ്രതീഷ് ബാബു (55) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10ന് യശ്വന്ത്പുര ഗോകുല ഏരിയയിലാണ് സംഭവം. പുതുശ്ശേരി പങ്കജ് വിലാസിൽ ചാത്തുക്കുട്ടി നമ്പ്യാരുടെയും പി. പാർവതിയമ്മയുടെയും മകനാണ്.
ഭാര്യ: സി.പി. ബേബി. മക്കൾ: വരുൺ ബാബു, ബേബി വർണ. സഹോദരങ്ങൾ: വിജയരാജൻ, പുഷ്പജ (റിട്ട. അധ്യാപിക മുണ്ടേരി സെൻട്രൽ യു.പി സ്കൂൾ), വിശാലാക്ഷി, വസന്തകുമാരി, പരേതരായ ജയരാജൻ, പങ്കജവല്ലി, പ്രേമജ.