PAYANGADI WEATHER
Sunenergia ad
Info Payangadi

പേട്ടയിൽ ട്രെയിൻ തട്ടി സ്ത്രീയും പുരുഷനും മരിച്ചു

 

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ ട്രെയിൻ തട്ടി സ്ത്രീയും പുരുഷനും മരിച്ചു. മധുര സ്വദേശികളായ വിനോദ് കണ്ണൻ, ഹരിവിശാലാക്ഷിയുമാണ് മരിച്ചത്. ഇന്നലെ അർധരാത്രി 12.30ന് കടന്നുപോയ ട്രെയിൻ തട്ടിയാണ് ഇരുവരും മരിച്ചിരിക്കുന്നത്. രണ്ടുപേരെയും കാണാതായതിന് മധുരയിൽ പൊലീസ് കേസെടുത്തിരുന്നു.

ഇരുവരും ബന്ധുക്കളാണെന്ന് പൊലീസ് പറയുന്നു. സംഭവം ആത്മ​ഹത്യയാണോ അബദ്ധത്തിൽ പറ്റിയതാണോ എന്ന് പരിശോധിച്ചുവരികയാണ് പൊലീസ്. വിവരം അറിയിച്ചതിനെ തുടർന്ന് ഇവരുടെ ബന്ധുക്കൾ മധുരയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.