PAYANGADI WEATHER
Sunenergia ad
Info Payangadi

പഴയങ്ങാടിയിൽ ചൂയിങ്ഗം തൊണ്ടയിൽ കുടുങ്ങിയ ആറുവയസുകാരിയുടെ ജീവൻ യുവാക്കൾ രക്ഷിച്ച സംഭവം; വീഡിയോ പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി

 

കണ്ണൂർ : കണ്ണൂർ പഴയങ്ങാടി പള്ളിക്കരയിൽ ചൂയിങ് ഗം തൊണ്ടയിൽ കുടുങ്ങിയ 6 വയസുകാരിയുടെ ജീവൻ രക്ഷിച്ച് യുവാക്കൾ. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ വൈറലായി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവർ വീഡിയോ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.

ചൂയിങ്ഗം തൊണ്ടയിൽ കുടങ്ങി ശ്വാസം മുട്ടിയ കുട്ടിയ്ക്ക് യുവാക്കൾ പ്രഥമ ശുശ്രൂഷ നൽകുകയായിരുന്നു. 'കണ്ണൂർ പഴയങ്ങാടി പള്ളിക്കരയിൽ ചൂയിങ് ഗം തൊണ്ടയിൽ കുടുങ്ങിയ കുട്ടിയെ രക്ഷിച്ച് യുവാക്കൾ. നന്ദി'- മന്ത്രി കുറിച്ചു.

റോഡരികിൽ വാഹനം നിർത്തി പച്ചക്കറി വണ്ടിയിൽ നിന്ന് സാധനങ്ങൾ വാങ്ങി പരസ്പരം സംസാരിച്ച് നിൽക്കുകയായിരുന്നു യുവാക്കൾ. ഇതേസമയം റോഡിന്റെ മറുവശത്ത് ചെറിയ സൈക്കിളുമായി നിൽക്കുന്ന പെൺകുട്ടി ചൂയിംഗ് വായിൽ ഇടുന്നുതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുണ്ട്. എന്നാൽ അൽപനേരത്തിനുള്ളിൽ ബുദ്ധിമുട്ട് തോന്നിയ പെൺകുട്ടി യുവാക്കളുടെ അടുത്തേക്കെത്തി സഹായം തേടുകയായിരുന്നു. പെട്ടെന്ന് തന്നെ യുവാക്കളിലൊരാൾ കുട്ടിയ്ക്ക് പ്രഥമ ശുശ്രൂഷ നൽകുകയായിരുന്നു.

 

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.