വളപട്ടണം പോലിസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം ചെയ്തു ലോഡ്ജിൽ കൂടെ താമസിപ്പിച്ച പെരിയ സ്വദേശിയായ യുവാവ് അറസ്റ്റിൽ. പുല്ലൂർ കൊടവലത്തെ ദേവാനന്ദനെ (20) ആണ് വളപട്ടണം എസ്ഐ സി എം വിപിൻ അറസ്റ്റ് ചെയ്തത് .വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ ലോഡ്ജിൽ എത്തിച്ച യുവാവ് വാഗ്ദാനത്തിൽ നിന്ന് പിൻവാങ്ങിയ വിഷമത്തിൽ പെൺകുട്ടി ജീവനടുക്കാൻ വിഷം കഴിക്കുകയായിരുന്നു. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി യുവാവ് കാഞ്ഞങ്ങാട്ടെ ലോഡ്ജിലാണ് താമസിച്ചിരുന്നത്.സുഹൃത്തുക്കളുടെ വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത് ലോഡ്ജിൽ നിന്ന് തിരികെ വീട്ടിലെത്തിയ പെൺകുട്ടി വിവാഹത്തെക്കുറിച്ച് വീണ്ടും പറഞ്ഞപ്പോൾ യുവാവ് തയ്യാറല്ലന്ന് പറഞ്ഞ വിഷമത്തിലാണ് വിഷം കഴിച്ചതന്ന് പോലിസ് പറഞ്ഞു.കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് പെൺകുട്ടി."