സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഉണ്ടായത്. 10,190 രൂപയായാണ് വില കുറഞ്ഞത്. പവൻ്റെ വിലയിൽ 400 രൂപയും കുറഞ്ഞു. 81,520 രൂപയായാണ് പവന്റെ വില കുറഞ്ഞത്.
14 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 6520 രൂപയായും കുറഞ്ഞു. ആഗോള വിപണിയിലും സ്വർണവില കുറഞ്ഞു. ലാഭമെടുപ്പമാണ് ഇന്ന് പൊന്നിന്റെ വില കുറയുന്നതിനിടയാക്കിയ പ്രധാന സാഹചര്യം.
ആഗോളവിപണിയിൽ സ്പോട്ട് ഗോൾഡിന്റെ വിലയിൽ 0.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. 3,654.29 ഡോളറായാണ് ഔൺസിന്റെ വില കുറഞ്ഞത്. ബുധനാഴ്‌ച റെക്കോഡ് നിരക്കായ 3,707 ഡോളറിലെത്തിയതിന് പിന്നാലെയായിരുന്നു സ്വർണവില ഇടിഞ്ഞത്.
യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കുകളും ഇടിഞ്ഞിട്ടുണ്ട്. 0.8 ശതമാനം ഇടിവാണ് യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിൽ രേഖപ്പെടുത്തിയത്. 3,690 ഡോളറായാണ് ഔൺസിന്റെ വില കുറഞ്ഞത്.