കണ്ണൂർ തോട്ടട എസ്. എൻ. കോളേജിന് മുൻവശത്തെ റോഡിൽ എസ്.എഫ്.ഐ. നേതാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. റബീഹ് എന്നയാളെയാണ് കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്‌തത്.
ഒരു മാസം മുൻപാണ് എസ്.എഫ്.ഐ. എടക്കാട് ഏരിയാ സെക്രട്ടറി വൈഷ്ണവിനെ ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചതായി ആരോപിക്കപ്പെടുന്ന സംഭവം നടന്നത്. വിദ്യാർത്ഥിനികളെ ശല്യം ചെയ്ത റബീഹിന്റെ നേതൃത്വത്തിലുള്ള സംഘത്തെ വൈഷ്ണവ് ചോദ്യം ചെയ്‌തതാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.
ആക്രമണത്തിന് ശേഷം റബീഹും കൂട്ടാളിയും ബൈക്കിൽ രക്ഷപ്പെട്ടതിനെ തുടർന്ന് പോലീസ് ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ആക്രമണത്തിൽ വൈഷ്ണവിന്റെ്റെ കാലിന് ഗുരുതരമായ പരിക്കാണ് ഏറ്റതെന്നാണ് പോലീസ് പറയുന്നത്. കത്തികൊണ്ട് വൈഷ്ണവിന്റെ ഞരമ്പ് മുറിഞ്ഞുപോവുകയും എല്ലിൽ മൂർച്ചയേറിയ ആയുധം തുളഞ്ഞുകയറുകയും ചെയ്‌തിരുന്നു. ഗുരുതരമായി പരിക്കേറ്റ വൈഷ്‌വ് ഏറെക്കാലമായി ചികിത്സയിലാണ്.