PAYANGADI WEATHER
Sunenergia ad
Info Payangadi

വയനാട്ടിൽ കരടിയുടെ ആക്രമണം; തേൻ ശേഖരിക്കാൻ പോയ മധ്യവയസ്ക്‌കന് പരുക്ക്

 


തേൻ ശേഖരിക്കാൻ പോയ മധ്യവയസ്കന് കരടിയുടെ ആക്രമണത്തിൽ പരുക്കേറ്റു. തിരുനെല്ലി ബേഗൂർ കാട്ടുനായ്ക്ക ഉന്നതിയിലെ കുമാരന് (50) നേരെയാണ് കരടിയുടെ ആക്രമണമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.


തോൽപ്പെട്ടിവന്യജീവി സങ്കേതത്തിലെ ദാസൻഘട്ട ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മുപ്പത്തിയാറ് കുളത്തിനടുത്ത് വെച്ചാണ് കുമാരനെ കരടി ആക്രമിച്ചത്.


ഒപ്പമുണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ദാസൻ ഘട്ട ഫോറസ്റ്റ് സെക്ഷനിലെ വനപാലകരാണ് കുമാരനെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. വലതു കാലിൽ പരുക്കേറ്റ കുമാരനെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.