പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER
Sunenergia ad
Info Payangadi

അങ്കണവാടിയില്‍ കുട്ടിയുടെ ദേഹത്ത് അണലി വീണു

 


എറണാകുളം:കാക്കനാട് ഇല്ലത്തുമുകള്‍ സ്മാര്‍ട്ട് അങ്കണവാടിയില്‍ മൂന്നുവയസുകാരിയുടെ ദേഹത്തേക്ക് അണലി വീണു. കുട്ടി കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ചശേഷം കൈ കഴുകുന്നതിനിടെ കെട്ടിടത്തിന്റെ മുകള്‍ ഭാഗത്ത് നിന്ന് അണലി പെണ്‍കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയ അങ്കണവാടി ജീവനക്കാരാണ് പാമ്പിനെ തട്ടി മാറ്റി കുട്ടിയെ രക്ഷിച്ചത്.

തൃക്കാക്കര നഗരസഭയുടെ സ്വന്തം കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. ആറ് കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. പാമ്പ് ദേഹത്ത് വീണ കുട്ടിയെ തൃക്കാക്കര സഹകരണ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി. പാമ്പു കടിയേറ്റിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചത്. അങ്കണവാടി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് സമീപം പഴയ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍ കാടുപിടിച്ച നിലയിലാണ്. ഇവിടെ വിഷപ്പാമ്പുകള്‍ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.