ഒരു ദിവസം കുറവ് രേഖപ്പെടുത്തിയില്‍ പിറ്റേന്ന് ഉയരുന്ന ട്രെൻഡ് തുടര്‍ന്ന് സ്വര്‍ണവില. 80രൂപയുടെ കുറവായിരുന്നു ഇന്നലെ രേഖപ്പെടുത്തിയതെങ്കില്‍ ഇന്ന് 400 രൂപയുടെ വര്‍ധനവാണ് ഒരു പവൻ സ്വര്‍ണത്തിന് വന്നിരിക്കുന്നത്. ഇന്ന് (ആഗസ്ത് 26, 2025) ഒരു പവൻ സ്വര്‍ണത്തിന്റെ വില 74,840 രൂപയാണ്. ഇന്നലെ ഇത് 74,440 രൂപയായിരുന്നു.
ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 9,355 രൂപയാണ് വില. 50 രൂപയുടെ വര്‍ധനവാണ് ഒരു ഗ്രാം സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗസ്ത് 5ന് രേഖപ്പെടുത്തിയ 75,760 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില.