PAYANGADI WEATHER
Sunenergia ad
Info Payangadi

തളിപ്പറമ്പിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും ഉള്‍പ്പെടെ 3 ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു

 


തളിപ്പറമ്പ്: അടച്ചിട്ടവീട് കുത്തിത്തുറന്ന് മൂന്ന് പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ 3 ലക്ഷം രൂപ വിലമതിക്കുന്ന മുതലുകള്‍ കവര്‍ച്ച നടത്തിയതായി പരാതി.പട്ടുവം മുള്ളൂല്‍ അരിയില്‍ കോളനിക്ക് സമീപത്തെ ദേവ് നിവാസിസില്‍ കെ.എന്‍.രൂപേഷ്ബാബുവിന്റെ ഭാര്യ പി.കെ.സീമയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.വീട്ടുകാര്‍ ജൂലായ്-31 ന് വൈകുന്നേരം വീട് അടച്ച് കോട്ടയത്തെ ബന്ധുവീട്ടില്‍ പോയതായിരുന്നു.

ആഗസ്റ്റ്-11 ന് രാവിലെ 10.30 ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍പെട്ടത്.വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് ബെഡ്‌റൂമിലെ അലമാരയില്‍ സൂക്ഷിച്ച 3-പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 50 ഗ്രാം വെള്ളിയാഭരണങ്ങളും പൂജാമുറിയില്‍ സൂക്ഷിച്ച 1000 രൂപ വിലമതിക്കുന്ന ഉരുളിയും അലമാരയിലും മറ്റിടങ്ങളിലുമായി സൂക്ഷിച്ച 10,000 രൂപയും ഉള്‍പ്പെടെ മോഷ്ടിക്കുകയായിരുന്നു.

വീട്ടിനകത്തെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. സ്വര്‍ണ്ണാഭരണങ്ങള്‍ ബാങ്ക് ലോക്കറില്‍ വെച്ചിട്ടുണ്ടോ എന്ന് സംശയമുള്ളതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് വീട്ടുകാര്‍ പറഞ്ഞു.

ലോക്കല്‍ താക്കോള്‍ ഉള്‍പ്പെടെ കള്ളന്‍ കൊണ്ടുപോയതിനാല്‍ ബാങ്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഇന്നാണ് ലോക്കര്‍ തുറന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ വീട്ടിലെ അലമാരയില്‍ തന്നെ ഉണ്ടായിരുന്നു എന്ന് ഉറപ്പുവരുത്തിയത്.

തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഈ വീടിന് സമീപത്തെ മറ്റൊരു വീട്ടിലും മോഷണം നടന്നിരുന്നു.300 മീറ്റര്‍ അകലെ പറപ്പൂല്‍ റോഡിലായിരുന്നു മോഷണം. 10,000 രൂപയോളം ഇവിടെ നിന്ന് മോഷണം പോയതായാണ് വിവരം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.