ചെറുപുഴ: വീട്ടിൽ അതിക്രമിച്ച് കയറി പിച്ചാത്തി കൊണ്ട് മധ്യവയസ്കനെ കുത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. വയക്കര വങ്ങാട് സ്വദേശി കെ. മോഹനനെ (55)യാണ് വങ്ങാട് സ്വദേശി ലത്തീഷ് കുത്തി പരിക്കേൽപ്പിച്ചത്.
ഈ മാസം 22 ന് 6.50 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. പ്രതിയുടെ ഭാര്യയേയും മക്കളേയും പരാതിക്കാരൻ ചീത്ത പറഞ്ഞു വെന്ന് ആരോപിച്ച് വീടിന്റെ സിറ്റൗട്ടിലേക്ക് അതിക്രമിച്ച് കയറി പിച്ചാത്തി കൊണ്ട് വീശിയതിൽ പരാതിക്കാരന്റെ മേൽച്ചുണ്ട് മുറിഞ്ഞ് പരിക്കേറ്റുവെന്ന പരാതിയിലാണ് കേസെടുത്തത്. പരിക്കേറ്റ മോഹനൻ പയ്യന്നൂർ സഹകരണാശുപത്രിയിൽ ചികിത്സയിലാണ്.