കുടിയാന്മല: മുഖത്ത് വെള്ളം തുപ്പിയത് ചോദിച്ചതിന് യുവാവിനെ മൂന്നംഗ സംഘം ആക്രമിച്ചു. നടുവിൽ പളളിത്തട്ടിലെ എ. പ്രബീഷിനെ (25)യാണ് ആക്രമിച്ചത്.പരാതിയിൽ നടുവിൽ സ്വദേശികളായ ബിനീഷ്, ശരത്, ശ്യാം എന്നിവർക്കെതിരെ കുടിയാന്മല പോലീസ് കേസെടുത്തു.
ഈ മാസം 9ന് രാത്രി 11 മണിക്ക് നടുവിൽ പള്ളിത്തട്ട് രാജീവ്ഭവൻ ഉന്നതി എന്ന സ്ഥലത്ത് വെച്ച് സുഹൃത്ത് വിപിൻ്റെ ഓട്ടോയിൽ വന്നിറങ്ങുകയായിരുന്ന പരാതിക്കാരനെ പ്രതികൾ തടഞ്ഞു നിർത്തി ഒന്നാം പ്രതി കയ്യിൽ കരുതിയ സ്റ്റീൽ കത്തി കൊണ്ട് ഇടതു തുടയിലും മൂക്കിനും കുത്തുകയും രണ്ടാം പ്രതി ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും മൂന്നാം പ്രതി കൈ കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.ഒന്നാം പ്രതി പരാതിക്കാരൻ്റെ സുഹൃത്ത് വിപിൻ്റെ മുഖത്ത് വെള്ളം തുപ്പിയത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് അക്രമത്തിനു കാരണമെന്നും പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.