പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER
Sunenergia ad
Info Payangadi

കുട്ടികള്‍ക്കായി യുവതി വാങ്ങിയ പഫ്സ്; തുറന്ന് നോക്കിയപ്പോള്‍ ചത്ത പാമ്പ്

 


തെലങ്കാനയിലെ മഹബൂബ്‌നഗർ ജില്ലയില്‍ പഫ്സിനുള്ളില്‍ പാമ്ബിനെ കണ്ടെത്തിയതിനെ തുടർന്ന് യുവതി പൊലീസില്‍ പരാതി നല്‍കി.ജഡ്ചെർള മുനിസിപ്പാലിറ്റിയിലെ ഒരു അയ്യങ്കാർ ബേക്കറിയില്‍ നിന്നാണ് ശ്രീശൈല എന്ന യുവതി മുട്ട പഫ്സും ചിക്കൻ പഫ്സും വാങ്ങിയത്. വീട്ടിലെത്തി കുട്ടികളുമായി ചേർന്ന് പഫ്സ് കഴിക്കാനായി തുറന്നപ്പോഴാണ് അതിനുള്ളില്‍ പാമ്ബിനെ കണ്ടത്.

ഉടൻ തന്നെ യുവതി ബേക്കറിയില്‍ തിരിച്ചെത്തി പരാതിപ്പെട്ടെങ്കിലും ബേക്കറി ഉടമ നിരുത്തരവാദപരമായി സംസാരിച്ചെന്നും കൃത്യമായ വിശദീകരണം നല്‍കിയില്ലെന്നുമാണ് ആരോപണം. ഇതേത്തുടർന്ന്, ശ്രീശൈലയും കുടുംബവും ജഡ്ചെർള പോലീസ് സ്റ്റേഷനിലെത്തി ഔദ്യോഗികമായി പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെക്കുറിച്ചുള്ള ആശങ്കകളും ഈ സംഭവം ഉയർത്തുന്നുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.