കൊച്ചി:എംഡിഎംഎ വിൽപ്പനക്കാരായ രണ്ട് വിദ്യാർത്ഥികൾ പിടിയിൽ. കുസാറ്റിലെ സിവിൽ എഞ്ചിനീയറിങ് രണ്ടാം വർഷ വിദ്യാർത്ഥികളായ അതുൽ, ആൽവിൻ എന്നിവരാണ് പിടിയിലായത്.
ഇരുവരുടെയും കയ്യിൽ നിന്ന് 10.5 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. രണ്ടുവർഷമായി സജീവ ലഹരി വിൽപ്പനക്കാരാണ് ഇരുവരും. കോളേജ് വിദ്യാർത്ഥികൾക്കിടയിലാണ് ഇവർ ലഹരി വിൽപ്പന നടത്തിയിരുന്നത്.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫും ലഹരിവിരുദ്ധ സ്ക്വാഡും വിദ്യാർഥികൾ താമസിക്കുന്ന വീട്ടിൽ എത്തിയത്. പുലർച്ചെ നടത്തിയ റെയ്‌ഡിലാണ് ഇവർ പിടിയിലാകുന്നത്.
ബെംഗളൂരുവിൽനിന്നാണ് വിദ്യാർഥികൾ എംഡിഎംഎ കൊണ്ടുവന്നതെന്നാണ് വിവരം. വിദ്യാർഥികൾക്കിടയിൽ ഇവർ ലഹരി വിൽപന നടത്തിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.