പേരമക്കളെ സ്കൂളിൽ അയക്കാനും തിരിച്ചെത്തിക്കാനുമൊക്കെ രക്ഷിതാക്കളെക്കാൾ ഉത്സാഹം കാണിക്കുന്ന ഉപ്പാപ്പമാരെയും ഉമ്മാമാരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള നാജത്ത് അൽ ബിറിലെ ഗ്രാൻഡ് പേരെന്റ്സ് ഡേ ആയിരുന്നു ഇന്നലെ.
തന്റെ പോയകാലത്തെ ഓർമകളുമായി സ്കൂളിൽ എത്തിയവർ കുട്ടികളോടൊപ്പം കളിച്ചും ചിരിച്ചും പറഞ്ഞും പാടിയും ആസ്വാദിക്കുന്നതിനിടയിൽ അവരറിയാതെ അവർക്കായി അവരുടെ പേര കുട്ടികൾ ഒരുക്കിയ സമ്മാനങ്ങൾ സ്വികരിക്കുമ്പോൾ അവരുടെ മുഖത്ത് കണ്ട സന്തോഷം തന്നെയാണ് ഈ സംഗമത്തിലെ ഏറ്റവും വലിയ ആകർഷണിയതായി തോന്നിയത്.
പരിപാടിയുടെ അവസാനം പഴയ മാപ്പിള പാട്ടിന്റെ തനിമ നഷ്ടപ്പെടാതെയുള്ള ഒരുമ്മാമയുടെ പാട്ട് സദസിനെയാകെ ഇളക്കി മറിക്കുന്നതായിരുന്നു.
സ്കൂൾ പ്രിൻസിപ്പാൾ നസീറ മുസ്തഫ, ഹെഡ് ടീച്ചർ സുനീറ മറ്റു ടീച്ചർമാർ പരിപാടിക്ക് നേതൃത്വം നൽകി.