മലപ്പുറം: മിഠായി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ഒമ്പത് വയസുകാരിയെ പീഡനത്തിനിരയാക്കി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം.ഐക്കരപ്പടി പൂച്ചാൽ സ്വദേശി മമ്മദ് (65) ആണ് പ്രതി. ഇയാൾ നിലവിൽ ഒളിവിലാണ്. കൊണ്ടോട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതി നടത്തുന്ന പെട്ടിക്കടയിൽ വച്ചാണ് പെൺകുട്ടിയെ ഇയാൾ ക്രൂരമായി പീഡിപ്പിച്ചത്.
മിഠായി നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ പ്രലോഭിപ്പിച്ചാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. തുടർന്ന് വിവരം പുറത്ത് അറിയിക്കരുതെന്ന് പറഞ്ഞ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. എന്നാൽ കുട്ടി വിവരം മാതാവിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഇവർ പരാതി നൽകുകയായിരുന്നു.