കോഴിക്കോട് പേരാമ്പ്രയിൽ നിർത്തിയിട്ട ലോറി പുറകോട്ട് നീങ്ങി സ്കൂട്ടർ യാത്രികയായ യുവതിക്ക് പരിക്ക്. പേരാമ്പ്ര അഞ്ചാം പീടിക അരിക്കുളം റോഡിലാണ് അപകടം. അഞ്ചാം പീടിക സ്വദേശിനി പൂവറ്റംകണ്ടി മഞ്ജിമക്കാണ് (24) പരിക്കേറ്റത്. റോഡ് സൈഡിൽ സ്ക്കൂട്ടർ നിർത്തിയിട്ട് ഫോണിൽ സംസാരിക്കുന്നതിനിടയിൽ മുന്നിൽ നിർത്തിയിട്ട ലോറി പുറകോട്ട് നീങ്ങുകയായിരുന്നു. പിന്നാലെ യുവതിയും സ്കൂട്ടറും ലോറിക്കടിയിൽ കുടുങ്ങി പരിക്കേൽക്കുകയായിരുന്നു.
സമീപത്ത് നിന്ന നാട്ടുകാർ ബഹളം വെച്ചതിനാൽ യുവതി അത്ഭുതകരമായി സാരമായ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. കാലിന് പരുക്കേറ്റ മഞ്ജിമ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.ഫർണിച്ചർ ഗോഡൗണിൽ സാധനങ്ങൾ ഇറക്കാൻ വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.