പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER
Sunenergia ad
Info Payangadi

വഴക്കിട്ട് വീടുവിട്ടിറങ്ങിയ ഗൃഹനാഥൻ വയറ്റിൽ സ്ഫോടക വസ്തു കെട്ടിവച്ച് പൊട്ടിച്ച് മരിച്ച നിലയിൽ

 


കോട്ടയം: ഭാര്യയുമായി വഴക്കിട്ട് വീടുവിട്ട ഗൃഹനാഥനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മണർകാട് ഐരാറ്റുനട സ്വദേശി ഡി.റെജി (60) ആണ് മരിച്ചത്.കിണർ നിർമാണ തൊഴിലാളിയാണ് മരണപ്പെട്ട റെജിമോൻ. ചൊവ്വാഴ്‌ രാത്രി 10 മണിയോടെയാണ് റെജി വീട്ടിലെത്തിയത്. തുടർന്ന് റെജിയും ഭാര്യ വിജയമ്മയും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. തർക്കത്തെ തുടർന്ന് റെജി വീടുവിട്ടിറങ്ങി പോവുകയായിരുന്നു.


രാത്രി 11 മണിയോടെ വീടിൻറെ പിൻഭാഗത്തുള്ള പുരയിടത്തിൽ വൻ സ്ഫോടന ശബ്ദം കേട്ട് ബന്ധുക്കൾ തെരഞ്ഞ് നോക്കിയപ്പോഴാണ് വയർ തകർന്ന നിലയിൽ റെജിയുടെ മൃതദേഹം കണ്ടെത്തിയത്.


ഉടൻ ബന്ധുക്കൾ വിവരം മണർകാട് പൊലീസിൽ അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് വയറ്റിൽ സ്ഫോടക വസ്തു‌ കെട്ടിവച്ച് പൊട്ടിച്ചതാണ് എന്ന മനസിലാക്കുന്നത്. സംഭവത്തിൽ മണർകാട് പൊലീസ് കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു. മക്കൾ: സുജിത്ത്, സൗമ്യ.

إرسال تعليق

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.