കണ്ണൂർ:സൗഹൃദം നടിച്ച് യുവതിയിൽ നിന്നും വായ്‌പ വാങ്ങിയ പണം തിരിച്ചു തരാനെന്ന വ്യാജേനലോഡ്‌ജിൽ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്‌തുവെന്ന് വനിത പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. കണ്ണൂർ ടൗണിന് സമീപം താമസിക്കുന്ന 32 കാരിയുടെ പരാതിയിലാണ് മലപ്പുറം തിരൂർക്കാട് സ്വദേശിയായ 37 കാരനെതിരെ കണ്ണൂർവനിത പോലീസ് സ്റ്റേഷനിൽ കേസെടുത്തത്.ഇക്കഴിഞ്ഞ ജൂലായ് 19 ന് ആണ് പരാതിക്കാസ്‌പദമായ സംഭവം. പരാതിക്കാരിയെ ബന്ധുവിലൂടെ നേരിട്ടും പിന്നീട് ഫോൺ വഴിയും പരിചയപ്പെട്ടും സൗഹൃദം നടിച്ച ഇയാൾ വായ്‌പയായി രണ്ടര ലക്ഷം രൂപ കൈപറ്റുകയും ചെയ്തു. പിന്നീട് പണം നൽകാമെന്ന് പറഞ്ഞ് കണ്ണൂരിലെത്തിയ പ്രതി കണ്ണൂരിലെ പ്രമുഖ ഹോട്ടലിലേക്ക് യുവതിയെ വിളിച്ചു വരുത്തുകയും ലോഡ്‌ജ് മുറിയിൽ വെച്ച് പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.