PAYANGADI WEATHER
Sunenergia ad
Info Payangadi

മികച്ച വനിത കര്‍ഷക അവാര്‍ഡ് ജേതാവ് ജസ്‌ന പാമ്പ് കടിയേറ്റു മരിച്ചു

 


തൃശൂർ:കൊടുങ്ങല്ലൂര്‍ നഗരസഭയിലെ മികച്ച വനിത കര്‍ഷക അവാര്‍ഡ് ജേതാവായ ജസ്‌ന പാമ്പ് കടിയേറ്റു മരിച്ചു.ലോകമലേശ്വരം വെസ്റ്റ് കൊടുങ്ങല്ലൂര്‍ പൊടിയന്‍ ബസാറില്‍ കൊല്ലിയില്‍ നിയാസിന്റെ ഭാര്യയും വട്ടപറമ്ബില്‍ പരേതനായ അബുവിന്റെ മകളുമായ ജസ്‌ന, കഴിഞ്ഞ ഞായറാഴ്ച രാവിലെ കോഴികള്‍ക്ക് തീറ്റ നല്‍കാനെത്തിയപ്പോഴാണ് അണലി കടിച്ചത്.

എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.ഏതാനും ദിവസം മുമ്ബാണ് ഫീല്‍ഡ് പരിശോധനകള്‍ക്ക് ശേഷം കൃഷിഭവന്‍ അധികൃതര്‍ ജസ്‌നയെ മികച്ച വനിത കര്‍ഷകയായി തെരഞ്ഞെടുത്തത്. 17ന് അവാര്‍ഡ് സമ്മാനിക്കാനും തീരുമാനിച്ചു. വിവരം കൈമാറും മുൻപേ ആണ് അവര്‍ പാമ്പ് കടിയേറ്റ് മരിച്ചത്

അമ്മയുടെ കാര്‍ഷികാഭിരുചിയില്‍ ആകൃഷ്ടയായ മൂന്നു മക്കളില്‍ ഒരാളായ ജന്നയെ മൂന്നു വര്‍ഷം മുമ്ബ് നഗരസഭയിലെ മികച്ച വിദ്യാര്‍ഥി കര്‍ഷകയായി തെരഞ്ഞെടുത്തിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.