PAYANGADI WEATHER
Sunenergia ad
Info Payangadi

വയോധികയെ തെറ്റിദ്ധരിപ്പിച്ച് വ്യാജ അധാരം രജിസ്റ്റർ ചെയ്ത് വഞ്ചന-മൂന്നുപേർക്കെതിരെ കേസ്

 


പനത്തടി: വയോധികയെ തെറ്റിദ്ധരിപ്പിച്ച് വ്യാജ അധാരം രജിസ്റ്റർ ചെയ്ത്‌ത്‌ വഞ്ചന നടത്തിയ സംഭവത്തിൽ ബന്ധുക്കളായ മൂന്നുപേർക്കെതിരെ രാജപുരം പോലീസ് കേസെടുത്തു.പനത്തടി വെച്ചുവെട്ടിക്കൽ വീട്ടിൽ വി.ടി.ജോയി(62), ഭാര്യ ഷിബി ജോയി(52), പനത്തടി അറക്കപ്പറമ്പിൽ വീട്ടിൽ ലൈസ ജോൺ എന്നിവരുടെ പേരിലാണ് രാജപുരം പോലീസ് കേസെടുത്തത്.2007 ലായിരുന്നു കേസിനാസ്‌പദമായ സംഭവം.

റാണിപുരം ചെറുപനത്തടി കൊല്ലാലപ്പാറ വീട്ടിൽഏലിയാമ്മ ലൂക്കോസിനെ(83) തെറ്റിദ്ധരിപ്പിച്ച് പ്രതികൾ അടുത്ത് വാങ്ങുന്ന സ്ഥലത്തിന്റെ രജിസ്ട്രേഷന് സാക്ഷിയായി ഒപ്പുവെക്കണമെന്ന് ആവശ്യപ്പെടുന്നു.ഏലിയാമ്മയെ മറ്റൊരു സ്ത്രീയായി ചിത്രീകരിച്ച് രാജപുരം സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് വിൽപ്പന നടത്തുന്ന ആളായി ആധാരത്തിൽ ഒപ്പും വിരലടയാളവും പതിപ്പിച്ചു.50/2007 നമ്പറായി ആധാരം വ്യാജമായി രജിസ്റ്റർചെയ്തു.ഒറിജിനൽ എന്ന വ്യാജേന ഇത് ബാങ്കിൽ പണയം വെച്ചും സ്ഥലത്തിന്റെ ഒരു ഭാഗം വിൽപ്പന നടത്തിയും അന്യായമായി ധനസമ്പാദനം നടത്തിയെന്നുമാണ് പരാതി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.